എഐ ഉപയോഗം ജീവിതം ആയാസരഹിതമാക്കും: നിര്‍മ്മിത് പരീഖ്

nirmith_pareek_1_futureSummit_2025

കൊച്ചി: ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സിന്റെ ഉപയോഗം ജീവിതം കൂടുതല്‍ ആയാസ രഹിതമാക്കുമെന്ന് അപ്ന സ്റ്റാര്‍ട്ട്അപ് സ്ഥാപകന്‍ നിര്‍മ്മിത് പരീഖ്. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആഥിതേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ത്ഥികളോട് അതിരുകളൊന്നുമില്ലാതെ സ്വപ്നങ്ങള്‍ കാണാന്‍ ഉപദേശിച്ച അദ്ദേഹം നൂറ് സ്വപ്നങ്ങള്‍ കണ്ടാല്‍ നാലെണ്ണമെങ്കിലും വിജയിക്കുമെന്നും അഭിപ്രായപ്പെട്ടു.
ഇന്ത്യയിലും അമേരിക്കയിലും ഒരുപോലെ ജോലി ചെയ്തിട്ടുള്ള നിര്‍മ്മിത്, ഇന്ത്യക്കാര്‍ ജന്മനാ കഴിവുള്ളവരാണെന്നും ആ കഴിവ് പരിപോഷിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

For More Details  7034044141/ 7034044242