ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ ഉപഭോക്താക്കളുടെ അഭിരുചി തിരിച്ചറിയുന്നത് പ്രധാനം

Abdul_Latheef_futureSummit_2025

കൊച്ചി: സംരംഭങ്ങള്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലൂടെ ബിസിനസ് വളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഉപഭോക്താക്കളുടെ അഭിരുചി തിരിച്ചറിയേണ്ടത് ഏറെ പ്രധാനമാണെന്ന് മോവി ഇന്നോവേഷന്‍ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ അബ്ദുല്ലത്തീഫ് പറഞ്ഞു.


ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ എന്ന പരിപാടിയുടെ ഭാഗമായി ‘ഫാം ടു ഡിജിറ്റല്‍ മാര്‍ക്കറ്റ് ഹൌ ടു സെല്‍ യുവര്‍ പ്രൊഡക്ട്‌സ് ഓണ്‍ലൈന്‍’ എന്ന വിഷയത്തില്‍ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം.

ഇകോമേഴ്‌സിലൂടെ എങ്ങനെ കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ത്താമെന്നും, ബ്രാന്‍ഡിംഗ്, ബ്രാന്‍ഡ് പൊസിഷനിംഗ്, അതോടൊപ്പം ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങിലൂടെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ വില്‍ക്കുന്നതിനെ പറ്റിയും അബ്ദുല്ലത്തീഫ് വിശദീകരിച്ചു.

 

2024 ഡാറ്റ പ്രകാരം ഇന്ത്യയിലെ 8% ആളുകളാണ് ഓണ്‍ലൈനായി നിത്യോപയോഗ വസ്തുക്കള്‍ വാങ്ങുന്നത്. കോവിഡ് കാലഘട്ടത്തിലാണ് ഓണ്‍ലൈന്‍ വിപണി സജീവമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ അനന്തസാധ്യതകളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി .


ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ അറിവിനേക്കാള്‍ കൂടുതല്‍ അടിസ്ഥാന വിവരശേഖരണം ആണെന്നും, സോഷ്യോളജിയും, സൈക്കോളജിയും നിര്‍ബന്ധമായി അറിഞ്ഞിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

For More Details  7034044141/ 7034044242