കോവിഡ് കാലത്ത് ഭക്ഷ്യ മേഖലയ്ക്ക് നേട്ടങ്ങളേറെ : ഡോ. ജയൻ. എ. മോസസ്സ്

Jeyan_a_moses_futureSummit2025

കൊച്ചി : കോവിഡ് കാലഘട്ടത്തിൽ എല്ലാ മേഖലയും തകർച്ച നേരിട്ടപ്പോൾ ഭക്ഷ്യ മേഖല മാത്രമാണ് പിടിച്ചു നിന്നതെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ്‌ സയൻസ് & ടെക്നോളജി മേധാവി ഡോ. ജയൻ. എ. മോസസ്സ്. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന സമ്മിറ്റ്‌ ഓഫ് ഫ്യൂച്ചർ 2025 പരിപാടിയുടെ ഭാഗമായി ‘ഭക്ഷ്യ സംസ്കരണത്തിലെ നവീകരണവും സംരംഭകത്വത്തിനുള്ള സാധ്യതകളും’ എന്ന വിഷയത്തിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.


ഭക്ഷ്യ മേഖലയിൽ വൈദഗ്ധ്യം നേടിയവരാരും ഈ മേഖലയിൽ കാലെടുത്ത് വെക്കുന്നവരല്ല എന്നും, അഭിനിവേശത്തിന്റെ പുറത്ത് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ വിജയകരമായി ഭക്ഷ്യ വിപണി നടത്തുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപെട്ടു.

ലോകത്തെ പ്രോസസ്സ് ചെയ്യപ്പെടുന്ന ഭക്ഷണത്തിന്റെ കണക്കെടുത്താൽ ഇന്ത്യ പുറകിലാണ്, ആകെ 10% ഭക്ഷണം മാത്രമേ കാലങ്ങളായി ഇന്ത്യയിൽ പ്രോസസ്സ് ചെയ്യപ്പെടുന്നുള്ളു. ഭക്ഷ്യ മേഖലയിൽ സംരംഭകരുടെ എണ്ണം കൂടുന്നതോടൊപ്പം നമ്മുടെ ഭക്ഷണ രീതികളും മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

നിത്യോപയോഗ സാധനങ്ങളേറെയും കേടുപാടുകളില്ലാതെ മാസങ്ങളോളം സൂക്ഷിക്കാൻ ഉതകുന്ന രീതികളും ഇന്ന് ലഭ്യമാണ്. കേരളത്തിൽ സുലഭമായി ലഭിക്കുന്ന കശുവണ്ടി മറുനാടുകളിൽ നിന്ന് നാം വാങ്ങുന്നതിന്റെ ഔചിത്യമെന്തെന്ന് മനസ്സിലാകുന്നില്ല എന്നും ഡോ. ജയൻ. എ. മോസസ്സ് പറഞ്ഞു.

 

മൃഗങ്ങളെ കൊല്ലാതെ മാംസം ഉല്പാദിപ്പിക്കുന്ന രീതി കണ്ടുപിടിക്കുന്നതിലൂടെ മാംസം കഴിക്കണമെന്ന മനുഷ്യന്റെ ആവശ്യത്തിന് ന്യൂതന രീതികളെ ആശ്രയിക്കുകയാണെന്നുമാണ് NIFTEM മേധാവിയുടെ വാദം.

For More Details  7034044141/ 7034044242