കൂടുതല്‍ യുവാക്കള്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് യുവനേതാക്കള്‍

youth_and_politics_1

കൊച്ചി: യുവതലമുറ രാഷ്ട്രീയ പ്രവര്‍ത്തനത്തെ വളരെ ഗൗരവത്തോടെ കാണണമെന്നും കൂടുതല്‍ യുവാക്കള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും യുവ രാഷ്ട്രീയനേതാക്കള്‍ അഭിപ്രായപ്പെട്ടു. ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് അപ്പു ജോണ്‍ ജോസഫ്, ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്ജ്, സന്ദീപ് വാര്യര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ടെക്‌നോളജിയുടെ സാധ്യതകള്‍ നാം പരമാവധി ഉപയോഗപ്പെടുത്തണമെന്നും അതിനായി കൂടുതല്‍ യുവജനങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും അപ്പു ജോണ്‍ ജോസഫ് അഭിപ്രായപ്പെട്ടു.

 

‘മാറിയ കാലഘട്ടത്തില്‍ യുവാക്കളിലാണ് ഇനി പ്രതീക്ഷ. യുവതലമുറയുടെ പുതുമയാര്‍ന്ന ചിന്തകളും നവീന ആശയങ്ങളും രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. യുവതലമുറ ശക്തിപ്രാപിച്ചാലെ രാജ്യത്തിന്റെ ഭാവി ഭദ്രമാകൂ’-
സന്ദീപ് വാര്യര്‍ പറഞ്ഞു.

 

മുതിര്‍ന്നതലമുറ യുവജനങ്ങള്‍ക്ക് വഴിമാറേണ്ടത് അനിവാര്യമാണെന്നും യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയാല്‍ മാത്രമേ മികവാര്‍ന്ന പദ്ധതികളും ആശയങ്ങളും അവര്‍ക്ക് നടപ്പാക്കാന്‍ കഴിയൂവെന്നും ഷോണ്‍ ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.

‘മികച്ച പൗരന്മാരെ വാര്‍ത്തെടുക്കുകയാണ് ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ലക്ഷ്യം. എല്ലാ മേഖലയിലും ഞങ്ങളുടെ കുട്ടികള്‍ മികവ് തെളിയിക്കുന്നത് പോലെ രാഷ്ട്രീയത്തിലും കഴിവ് തെളിയിക്കണം. അടുത്ത പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ നമ്മുടെ ക്യാബിനറ്റിലെ പകുതിയംഗങ്ങളും ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ സംഭാവനയായിരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം’.- ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

 

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗമാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ഡോ. എസ്.എസ് ലാല്‍ പറഞ്ഞു. മറ്റൊരു ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവയുടെ ഉപയോഗം മൂലം മനുഷ്യരുടെ പ്രതിരോധശേഷി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മനുഷ്യ-മൃഗ വിസര്‍ജത്തിലൂടെ ആന്റിബയോട്ടിക് മണ്ണില്‍ എത്തുകയും അത് കാര്‍ഷികവിളകളെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

For More Details  7034044141/ 7034044242